അങ്ങാടിപ്പുറം: പ്രിയദർശിനി സൗജന്യ സ്ത്രീ യാത്രാ പദ്ധതിയുടെ മങ്കട മണ്ഡലം തല ഉദ്ഘാടനം മഞ്ഞളാംകുഴി അലി എംഎൽഎ നിർവഹിച്ചു. അങ്ങാടിപ്പുറത്ത് നടന്ന ചടങ്ങിൽ യാത്രക്കാർക്ക് എംഎൽഎ ടിക്കറ്റ് നൽകി. യുഡിഎഫ് നേതാക്കളും പ്രവർത്തകരും മധുരം വിതരണം ചെയ്തു. രാധാകൃഷ്ണൻ, ഹാരിസ് കളത്തിൽ, കെ.പി. ഹംസ മൂർക്കനാട്, ഷബീർ കറുമുക്കിൽ അങ്ങാടിപ്പുറം, യു.പി. ഫാത്തിമ മങ്കട, ഹനീഫ പെരിഞ്ചീരി, അബുതാഹിർ തങ്ങൾ, മുബീന, സലാം ആറങ്ങോടൻ, ഹാജറ ഹുസൈൻ തുടങ്ങിയവർ സംബന്ധിച്ചു.
മഞ്ചേരി: മഞ്ചേരി മണ്ഡലത്തിൽ ഐജിബിടി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ എം. റഹ്മത്തുള്ള എംഎൽഎ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു. മഞ്ചേരിയിൽനിന്ന് തിരൂരിലേക്കാണ് പദ്ധതിയുടെ ഭാഗമായുള്ള ആദ്യ സർവീസ് നടത്തിയത്.
നഗരസഭാ ചെയർപേഴ്സണ്‍ വല്ലാഞ്ചിറ അബ്ദുൾ മജീദ്, വൈസ് ചെയർപേഴ്സണ്‍ അഡ്വ. ബീന ജോസഫ്, സ്ഥിരംസമിതി അധ്യക്ഷരായ കെ.പി. ഉമ്മർ, സക്കീർ വല്ലാഞ്ചിറ, എം.വി. അബൂബക്കർ, കൗണ്‍സിലർമാരായ റംലത്ത് പുളിക്കൽ, വല്ലാഞ്ചിറ ബുഷ്റാബി, മുജീബ് മുട്ടിപ്പാലം, ഫാത്തിമ സുഹ്റ, ഷാക്കിറ ലത്തീഫ്, സുഷിത പ്രകാശ്, കെഎസ്ആർടിസി ഇൻസ്പെക്ടർ കെ.എൽ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.